ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്‌ക്കറ്റ്ബാൾ അസോസിയേഷന്റെ (എ.ഡി.ബി.എ) ആഭിമുഖ്യത്തിലുള്ള ജില്ലാ യൂത്ത്, സബ് ജൂനിയർ, കിഡ്സ് ബാസ്‌ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പുകൾ നഗര ചത്വരത്തിലുള്ള ബാബു.ജെ.പുന്നൂരാൻ സ്മാരക സ്റ്റേഡിയത്തിൽ 18, 19, 20 തീയതികളിൽ സംഘടിപ്പിക്കും.18ന് രാവിലെ എട്ടിന് റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ കെ.ബാബുമോൻ ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിക്കും.