t-v-r

തുറവൂർ:കുത്തിയതോട് നാളികാട് ശ്രീരാമകുമാര ക്ഷേത്രത്തിൽ പുനർനിർമ്മാണത്തിന്റെ ഭാഗമായി ശ്രീകോവിലിന്റെയും ചുറ്റമ്പലത്തിന്റെയും കട്ടിളവയ്പ്പ് നടന്നു. ക്ഷേത്രം മേൽശാന്തി ഗോപി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. എസ്.എൻ.ഡി.പി യോഗം കുത്തിയതോട് 683-ാം നമ്പർ ശാഖാ പ്രസിഡൻറ് എൻ.ആർ.തിലകൻ, സെക്രട്ടറി പി.രാജേഷ്, ദേവസ്വം മാനേജർ കെ.വേലായുധൻ, ക്ഷേത്രം ശാന്തി വിനോദ് , സ്ഥപതി സാബു, പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.