
തുറവൂർ:കെ.പി.എം.എസ്.തുറവൂർ യൂണിയൻ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ ഉദ്ഘാടനം ചെയ്തു. ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂമിയും വീടും നൽകുന്ന പദ്ധതിയിലെ ധനസഹായം വർദ്ധിപ്പിക്കുവാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ഇ.വി.സലി അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി ടി. സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സജിതാ വിജയ് കണക്കും അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.പി.ലാൽ കുമാർ, തുറവൂർ സുരേഷ്, ബാബു, കെ.കെ. അജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഇ.വി. സലി ( പ്രസിഡന്റ്), ടി.കെ.ശശി, സജിതാ വിജയ് (വൈസ് പ്രസിഡന്റുമാർ), കെ.കെ.അജയൻ (സെക്രട്ടറി), അനിൽകുമാർ, ടി.സുരേഷ് ബാബു (അസി.സെക്രട്ടറിമാർ),ടി. രാജേന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.