
ആലപ്പുഴ: സംസ്ഥാന,ജില്ലാതലങ്ങളിൽ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ സ്‌പോർട്‌സ് കൗൺസിലുകൾ രൂപീകരിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സ്‌പോർട്‌സ് കൗൺസിലിന്റെ ഘടനയിൽ പ്രാദേശികമായി ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും നിലവിൽ രജിസ്‌ട്രേഷൻ തുടരുന്നതുമായ സ്‌പോർട്‌സ് ക്ലബ്ബുകളുടെ ഭാരവാഹികൾ അംഗങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ക്ലബുകൾ അവരവരുടെ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമുള്ള അംഗീകൃത രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫോറം എച്ച് എന്നിവ സഹിതം 31 നകം രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. 0477 2253090