ചേർത്തല : എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിലെ മൂന്നാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം നാളെ വിവിധ ചടങ്ങുകളോടെ നടക്കും. രാവിലെ 6ന് പ്രഭാതപൂജ,ഗണപതിഹോമം, 8ന് കലശപൂജ, കലശാഭിഷേകം തുടർന്ന് ഭജൻസ്,9.30ന് അന്നദാന പദ്ധതി ഉദ്ഘാടനം എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ നിർവഹിക്കും.യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തും. 11.30ന് മഹാഗുരുപൂജ, തുടർന്ന് അന്നദാനം. എസ്.എൻ.ഡി.പി വൈദിക യോഗം സംസ്ഥാന സെക്രട്ടറി ഷാജി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഗണപതിഹോമം, ഗുരുപൂജ വഴിപാടുകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ:0478 2822607.