darna

പൂച്ചാക്കൽ : കയർ തൊഴിലാളികളുടെ കൂലി 700 രൂപയാക്കുക, കയർ ഫാക്ടറി തൊഴിലാളികളുടെ കാലാവധി കഴിഞ്ഞ സേവന വേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കുക, കയർ തൊഴിലാളികളെ സംരക്ഷിക്കുവാൻ മുഖ്യമന്ത്രി ഇടപെടുക, കൊവിഡ് സഹായമായി എല്ലാ തൊഴിലാളികൾക്കും 5000 രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചേർത്തല താലൂക്ക് കയർ വർക്കേഴ്സ് യൂണിയൻ പൂച്ചാക്കൽ കയർ ഇൻസ് പെക്ടർ ഓഫിസിനു മുന്നിൽ ധർണ്ണ നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എം.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്തു. ഷിൽജാ സലിം അദ്ധ്യക്ഷയായി. കെ.കെ . പ്രഭാകരൻ, സി. ചെല്ലപ്പൻ , കെ. ബാബുലാൽ, ഷിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.