
ആലപ്പുഴ : ആലപ്പി വെറ്ററൻസും അസ്റ്റക്ക ഫുട്‌ബോൾ ടർഫും ചേർന്ന് സംഘടിപ്പിച്ച കിൻഡർ ഹോസ്പിറ്റൽ എവർ റോളിംഗ് ട്രോഫിക്കായുള്ള ഓൾ കേരള വെറ്ററൻസ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ എറണാകുളം ജില്ലയിൽ നിന്നുള്ള ബൊൺഹാമി മരട് ജേതാക്കളായി. ആലപ്പുഴ ചാത്തനാട് അസ്റ്റക്ക ടർഫിൽ നടന്ന ടൂർണമെന്റ് എം.എ. ആരിഫ് എം.പിയാണ് ഉദ്ഘാടനം ചെയ്തത്. ഫൈനലിൽ ആലപ്പി വെറ്ററൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബൊൺഹാമി മരട് പരാജയപ്പെടുത്തിയത്. വിവിധ ജില്ലകളിൽ നിന്നായി മുൻ സന്തോഷ് ട്രോഫി താരങ്ങൾ ഉൾപ്പെടെയുള്ള എട്ട് ടീമുകളാണ് പ്രഥമ ടൂർണമെന്റിൽ പങ്കെടുത്തത്. സമ്മാനദാനം ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു നിർവഹിച്ചു.ബി.എച്ച്.രാജീവ്, കെ.എ വിജയകുമാർ, സി.ടി.സോജി, അനസ് മോൻ,എച്ച് ഷാജഹാൻ, അക്ഷയ് എന്നിവർ സംസാരിച്ചു.