
അമ്പലപ്പുഴ: നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ലെൻസ് ഫെഡ് (ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) അമ്പലപ്പുഴ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് എ. ഫൈസൽ അധ്യക്ഷത വഹിച്ചു. ലെൻസ് ഫെഡ് സംസ്ഥാന നേതാക്കളായ എസ്. അനിൽകുമാർ, ജി.രാജേഷ്, ജോൺ വർഗീസ്,ആർ. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ടി.രതീഷ്, ടി.അരുണ, എം.ആർ.അനിൽ , ജെഫിൻ ജമാൽ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. ഭാരവാഹികളായി മാത്യു തോമസ്( പ്രസിഡന്റ് ), ജെ.സീനമോൾ (സെക്രട്ടറി) ,എം.നജീബ് (ട്രഷറർ ),എന്നിവരെ തെരഞ്ഞെടുത്തു.