ചേർത്തല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മാരാരിക്കുളം വടക്ക് യൂണിറ്റ് വാർഷിക പൊതുയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വി.കെ.മോഹനദാസ് അദ്ധ്യക്ഷത വഹിക്കും. മുതിർന്ന സംഘടനാ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. കെ.എസ്.എസ്.പി.യു കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് കെ.കൈലാസൻ മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി പി.വി.സുരേന്ദ്രൻ വാർഷിക റിപ്പോർട്ടും, ഖജാൻജി കെ.ഭാസ്ക്കരൻനായർ വരവ് ചിലവ് കണക്ക് അവതരിപ്പിക്കും. ടി.എൻ.പത്മനാഭകുറുപ്പ് സ്വാഗതവും കെ.എൻ.ചെല്ലപ്പൻ നന്ദിയും പറയും.