karuvatta

ഹരിപ്പാട്: കരുവാറ്റ് ഗ്രാമപഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ടി.പൊന്നമ്മ അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്ക് 63.5 ലക്ഷം രൂപയും,ലൈഫ് ഭവന പദ്ധതി 2.25 കോടി രൂപയും,പശ്ചാത്തല മേഖലയ്ക്ക് 2.75 കോടിയുംഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആസ്തി സൃഷ്ടിക്കുന്നതിന് 1.5 കോടിയും തെരുവുവിളക്കിന് 30 ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തി. പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. 31,25,59,115 രൂപ ആകെ വരവും, 30,75,36,500 രൂപ ചെലവും, 50,22,615 രൂപ മിച്ചവും തുക പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.കാർഷികോത്പാദന വർദ്ധനവിനും ഭവന നിർമ്മാണത്തിനും മുൻഗണന നൽകുന്നതാണ് ബഡ്ജറ്റെന്നും പഞ്ചായത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുംമെന്ന് കരുവാറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് പറഞ്ഞു.സെക്രട്ടറി സി.വി.അജയകുമാർ സ്വാഗതം പറഞ്ഞു.