ആലപ്പുഴ: വാണിജ്യ ഗ്യാസുപയോഗിച്ച് ഉപജീവനത്തിനായി കച്ചവടവും മറ്റ് തൊഴിലുകളും ചെയ്യുന്നർ കൂടിച്ചേർന്ന് കേരള വാണിജ്യ ഗ്യാസ് ഉപഭോക്തൃ സമിതി എന്ന സംഘടന രൂപീകരിച്ചു. സംസ്ഥാന പ്രസി‌ന്റ് പി.യു.അബ്ദുൾ കലാം, വൈസ് പ്രസി‌ഡന്റ് സുനിൽകുമാർ, സെക്രട്ടറി ഷറഫുദീൻ, ജോയിന്റ് സെക്രട്ടറി ആസാദ്, ട്രഷറർ ശ്യാംകുമാർ മൂർത്തി എന്നിവരടങ്ങിയ 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.