
മാന്നാർ: കർഷകത്തൊഴിലാളി പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുക, കുടിശ്ശിക ആനുകൂല്യങ്ങൾ കൊടുത്തു തീർക്കുവാൻ സർക്കാർ ഗ്രാന്റനുവദിക്കുക, ലൈഫ്പദ്ധതി പ്രകാരമുള്ള വീടു ലഭിക്കുന്നതിന് പ്രഖ്യാപിച്ച ഉപാധികൾ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കേരള സ്റ്റേറ്റ് കർഷകതൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) മാന്നാർ മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ ചെന്നിത്തല തൃപ്പെരുന്തുറ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. സി.പി.ഐ മാന്നാർ മണ്ഡലം കമ്മറ്റി സെക്രട്ടറി ജി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ.രഗീഷ് അദ്ധ്യക്ഷനായി. കെ.ജെ തോമസ്, ബി.രാജേഷ്, ശശി കാട്ടിലേത്ത്, ടി.എം തോമസ് തുടങ്ങിയവർ സംസാരിച്ചു.