
ആലപ്പുഴ: അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ വെളിയനാട് പ്രോജക്റ്റ് സമ്മേളനം ചേർന്നു. എൽസമ്മ നഗറിൽ (രാമങ്കരി സർവീസ് സഹകരണ ബാങ്ക് ഹാൾ) ചേർന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് എൻ.സരള ഉദ്ഘാടനം ചെയ്തു. ഷീനാ സത്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്റ്റ് സെക്രട്ടറി ആശാ രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം.കൃഷ്ണലത സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രോജക്റ്റ് കമ്മിറ്റി പ്രസിഡന്റായി കെ.കെ.കൃഷ്ണകുമാരി, വൈസ് പ്രസിഡന്റായി കെ.പ്രസീത,സെക്രട്ടറിയായി ആശാ രാജേന്ദ്രൻ, ജോയിന്റ് സെക്രട്ടറിയായി ഇന്ദിരാമ്മ എന്നിവരെ തിരഞ്ഞെടുത്തു.