c-leval

മാന്നാർ : സൗഭാഗ്യ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിലുള്ള സൗഭാഗ്യ ഇന്റർനാഷണൽ ഇൻഡോർ ബാഡ്മിന്റൺ കോർട്ടിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്നു വന്ന ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. പ്രൊഫഷണൽ, സി-ലെവൽ, ഡി-ലെവൽ എന്നിങ്ങനെ മൂന്ന് ലെവലിലായി നടത്തപ്പെട്ട ടൂർണ്ണമെന്റിൽ കേരളത്തിലെ പ്രമുഖരായ ഇരുന്നൂറിലധികം താരങ്ങൾ പങ്കെടുത്തു. പ്രൊഫഷണൽ ലെവലിൽ ചാമ്പ്യാന്മാരായ എറണാകുളത്ത് നിന്നുമുള്ള റൗഷൽ-വൈഷ്ണവ് ടീം കെ.എം ഹരിനാഥൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും എണ്ണായിരം രൂപയുടെ ക്യാഷ്അവാർഡും കരസ്ഥമാക്കി. സി-ലെവൽ മത്സരത്തിൽ ചാമ്പ്യാന്മാരായ കൊയിലാണ്ടിയിൽ നിന്നുമുള്ള ശരത്-അരുൺ ടീം സുധീഷ് നോവ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും അയ്യായിരംരൂപയുടെ ക്യാഷ്അവാർഡും നേടി.