valsa-oommen-koshy-72

കൊല്ലം: പട്ടത്താനം ശ്രീവല്യത്ത് ദർശന നഗർ 5ൽ പരേതനായ ഉമ്മൻ കോശിയുടെ (ജില്ലാ പൊലീസ് സൂപ്രണ്ട്) ഭാര്യ വത്സാ ഉമ്മൻ കോശി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: സോണി ഉമ്മൻ കോശി (അസിസ്റ്റന്റ് കമ്മിഷണർ ഡി.സി.ബി,​ കൊല്ലം സിറ്റി), രേണു കുര്യൻ, ഇന്ദു മാത്യു. മരുമക്കൾ: സാറാ സോണി (പുതുവീട്), മോഹൻ കുര്യൻ (ജനറൽ മാനേജർ,​ ആസ്പിൻ വോൾ,​ എറണാകുളം), ഡോ. മാത്യു ഡെയിൽ ജേക്കബ് (കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,​ മെഡിട്രീന ഹോസ്പിറ്റൽ). ചെറുമക്കൾ: അന്ന, അരുൺ‌, അമല, ചാക്കോച്ചി.