ആലപ്പുഴ : അറവുകാട് വളപ്പിൽ കുടുംബയോഗത്തിന്റെ ഒൻപതാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും അറവുകാട് വളപ്പിൽ ഗാേപിയുടെ വസതിയിൽ നടന്നു. എസ്.എൻ.ഡി.പി യോഗം 241-ാം നമ്പർ സെക്രട്ടറി ടി.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എൻ.പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശി ആലഞ്ചേരി സ്വാഗതം പറഞ്ഞു. ഭാരവാഹികളായി പൊന്നപ്പൻ (പ്രസിഡന്റ്), ശശി (സെക്രട്ടറി) ഗോപൻ (വൈസ് പ്രസിഡന്റ്), സനൽകുമാർ (ജോയിന്റ് സെക്രട്ടറി), ബിനു (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.