
അമ്പലപ്പുഴ : ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക എന്ന ആഹ്വാനവുമായി ആക്‌ഷൻ കൗൺസിൽ സംഘാടക സമിതി പ്രദേശിക ധർണ നടത്തി.അമ്പലപ്പുഴ കച്ചേരി മുക്കിൽ നടത്തിയ ധർണ എൻ. ജി .ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എൽ. മായ ഉദ്ഘാടനം ചെയ്തു.കെ. ജി. ഒ. എഫ് ജില്ലാ കമ്മിറ്റിയംഗം സി. ജി. മധു അധ്യക്ഷനായി.എൻ. ജി .ഒ യൂണിയൻ ഏരിയ സെക്രട്ടറി സി. എസ്. സുനിൽ രാജ്, കെ. എസ് .ടി. എ ജില്ലാ കമ്മിറ്റിയംഗം ഷീബ, ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ്, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം സി.സി.നയനൻ, കെ.ജി.ഒ.എ ഏരിയ സെക്രട്ടറി ജനിമോൻ, എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റ് പി .ടി .സിബി എന്നിവർ സംസാരിച്ചു.