മാവേലിക്കര: മാവേലിക്കരയിലെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചേമ്പറിൽ പ്രത്യേക യോഗം ഇന്ന് ഉച്ചക്ക് 12ന് ചേരും. എം.എസ് അരുൺകുമാർ എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേരള വാട്ടർ അതോറിട്ടിയുടേയും ജലജീവൻ മിഷന്റെയും യോഗം മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്നത്.