a

മാവേലിക്കര:സംസ്ഥാന ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പ് സംഘടിപ്പിച്ച തൊഴിൽ മേള മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മേളയിൽ 41 കമ്പനികൾ പങ്കെടുത്തു. 879 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 719 കുട്ടികളെ ഷോർട്ട് ലിസ്റ്റ് ചെയ്തു. നാനൂറോളം കുട്ടികൾക്കു നിയമന ഉത്തരവു ലഭിച്ചു. നിയമന ഉത്തരവുകളുടെ വിതരണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ മനു കൃഷ്ണൻ, ഐ.എം.സി ചെയർമാൻ ഡോ.എസ്.ജീവൻ, പി.ടി.എ പ്രസിഡൻറ് സ്മിതാ ആർ.കൃഷ്ണൻ, ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് എം.എഫ്.സാംരാജ്, ഓൾ കേരള റെക്ക് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന പ്രസിഡന്റ് ജി.മധു, പ്രിൻസിപ്പൽ എൽ.മിനി എന്നിവർ സംസാരിച്ചു.