manneduppu

ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിലെ ചത്തിയറയിലെ അനധികൃത മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു. ചത്തിയറ ക്ഷേത്രത്തന് സമീപമുള്ള പുരയിടത്തിൽ നിന്ന് മണ്ണെടുക്കാനാണ് ശ്രമം നടന്നത്. കുടി വെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്. രണ്ട് ജെ.സി.ബികളും ഇരുപതിലധികം ടിപ്പറുകളുമായാണ് മണ്ണെടുക്കാനാത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. നൂറനാട് പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ തിരിച്ചയച്ചതോടെയാണ് നാട്ടുകാർ പിരിഞ്ഞു പോയത്.

ഒരു വർഷം മുമ്പ് ഒരേക്കറോളം വരുന്ന വസ്തുവിൽ വീട് വയ്ക്കാനായി വില്ലേജ് അധികൃതർ അളന്നു നൽകിയതിലധികം സ്ഥലത്തു നിന്ന് മണ്ണെടുത്തിരുന്നു.അന്ന് നാട്ടുകാർ പ്രതിഷേധവുമായെത്തിയതോടെ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകുകയും മണ്ണെടുപ്പ് നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു. ഈ സ്ഥലത്താണ് കഴിഞ്ഞ ദിവസം വീണ്ടും മണ്ണെടുക്കാൻ ശ്രമം നടത്തിയത്.