mandapa-samarppanam

ചാരുംമൂട് : ഇളംപള്ളിൽ - പയ്യനല്ലൂർ മായയക്ഷിക്കാവ് ദുർഗാക്ഷേത്രത്തിലെ മണ്ഡപ സമർപ്പണം തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ നിർവ്വഹിച്ചു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഗീതാ രാജേന്ദ്രൻ നായർ, സുരേഷ് പയ്യനല്ലൂർ, അനിൽകുമാർ, സുനിൽകുമാർ, വിമൽ കൃഷ്ണൻ, അനീഷ്, അരുൺ, ഋഷി പ്രസാദ്, ലളിതാ ദേവി, ശ്രീകാന്ത്, അനിത എന്നിവർ സംസാരിച്ചു.സെക്രട്ടറി പദ്മകുമാർ സ്വാഗതം പറഞ്ഞു.