
ചാരുംമൂട്: സി.പി.ഐ ബ്രാഞ്ച് കമ്മിറ്റികളുടെ കൊടിമരങ്ങളും ബോർഡും കൊടിതോരണങ്ങളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പാലമേൽ പഞ്ചായത്തിൽ ആദിക്കാട്ടുകുളങ്ങര ജംഗ്ഷൻ, തലക്കോട്ട് വയൽ എന്നീ സ്ഥലങ്ങളിൽ ബ്രാഞ്ച് കമ്മിറ്റികൾ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളാണ് മുറിച്ച് വയലിൽ എറിഞ്ഞടത്. ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡുകളും തോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് പാലമേൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.കെ.കൃഷ്ണൻകുട്ടി, കെ.ജി. സദാശിവൻ, അനു ശിവൻ, ആർ ബാലനുണ്ണിത്താൻ,എം മുഹമ്മദാലി, നൗഷാദ് എ.അസീസ്, ആർ.ഉത്തമൻ എന്നിവർ നേതൃത്വം നൽകി.