
ആലപ്പുഴ: ഗുരുമന്ദിരം വാർഡിൽ തയ്യിൽ വി ചന്ദ്രൻ (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. മാനേജരാണ്.ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ല സെക്രട്ടറിയായും പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു. ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം മുൻ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബാങ്ക് റിട്ടയറീസ് ഫോറം ജില്ല കമ്മറ്റി അംഗമായി പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ലൈലാമണി (റിട്ട. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ). മക്കൾ: അഖിലചന്ദ്രൻ, അനിലചന്ദ്രൻ . മരുമകൻ: വിവേക് .