tur

തുറവൂർ:വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നടന്നു. എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ കൗൺസിലർ ഡി.ഗിരീഷ് കുമാർ ഭദ്രദീപം പ്രകാശനം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി തൃച്ചാറ്റുകുളം അനീഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.ദേവസ്വം പ്രസിഡന്റ് സുരേഷ്കുമാർ, സെക്രട്ടറി സന്തോഷ്കുമാർ, വനിതാ സംഘം പ്രസിഡന്റ് സബിതാ പ്രജീഷ്, സെക്രട്ടറി ലൈജാ പ്രസീദൻ എന്നിവർ നേതൃത്വം നൽകി.