അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രത്തിൽ പൂര മഹോത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. കാഴ്ചശ്രീബലി, അന്നദാനം, അരിക്കൂത്ത്, അലങ്കാര ദീപാരാധന, ദീപക്കാഴ്ച, തിരിപിടിത്തം, സംഗീതസദസ്, രാത്രി 9 ന് നീരാട്ട് പുറപ്പാട്, രാത്രി 11 ന് ആറാട്ടു വരവ് ( ക്ഷേത്രക്കുളത്തിൽ നിന്നും), വലിയ കാണിക്ക, വെടിക്കെട്ട് തുടങ്ങിയവ ഇന്ന് നടക്കും.മാർച്ച് 24നാണ് ഏഴാം പൂജ. ഏഴാം പൂജ ദിവസം കലം കരി വഴിപാട്, വലിയ ഗുരുതി തർപ്പണം എന്നീ ചടങ്ങുകൾ നടക്കും.