
വള്ളികുന്നം: വിവാഹ വാർഷിക ആഘോഷങ്ങൾ ഉപേക്ഷിച്ച് ഗുരുമന്ദിര നിർമ്മാണത്തിന് സംഭാവന നൽകി വിമുക്തഭടനും ഭാര്യയും. വളളികുന്നം കാരാഴ്മ പാരഡൈസിൽ ബാബുവും ഭാര്യ ശ്രീകുമാരിയുമാണ് മാതൃകയായത്.നിർമ്മാണം ആരംഭിച്ച എസ്.എൻ.ഡി.പി യോഗം വള്ളികുന്നം കാരാഴ്മ 4515-ാം നമ്പർ ശതാബ്ദി സ്മാരക ഗുരുമന്ദിരത്തിനാണ് സംഭാവന നൽകിയത്. 21-ാം വിവാഹ വാർഷികം വിപുലമായി ആഘോഷിക്കുവാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ.ശാഖ പ്രസിഡന്റ് എസ്.എസ്.അഭിലാഷ് കുമാർ, സെക്രട്ടറി കെ.ഗോപി, കമ്മിറ്റി അംഗങ്ങളായ കെ.പി.ചന്ദ്രൻ ,ശശികുമാർ എന്നിവർ സംഭാവന ഏറ്റു വാങ്ങി.
ഫോട്ടോ:
ബാബുവും ഭാര്യയും ശാഖാ ഭാരവാഹികൾക്ക് സംഭാവന കൈമാറുന്നു