
കായംകുളം:പുതുപ്പള്ളി ദേവികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച കളിത്തട്ടിന്റെ സമർപ്പണകർമ്മം 19 ന് രാവിലെ 10.30 ന് ക്ഷേത്രം തന്ത്രി പടിഞ്ഞാറേ പുല്ലാംവഴി ദേവൻ സനൽ നാരായണൻ നമ്പൂതിരി നിർവഹിക്കും. ക്ഷേത്രത്തിലെ പഴയ തെക്കേ കളത്തട്ട് ജീർണാവസ്ഥയിലായതിനാൽ പൊളിച്ച് മാറ്റിയിരുന്നു. അതേ മാതൃകയിൽ പൂർണ്ണമായും തേക്കിൻ തടിയിൽ കമനീയമായ കൊത്തുപണികളോടെയാണ് പുനർ നിർമ്മിച്ചത്. 25 ലക്ഷം രൂപയിലധികം ചെലവായ കളിത്തട്ട് ഏവൂർ മുട്ടം തയ്യിൽ സന്തോഷ്കുമാറും സഹപ്രവർത്തകരും ചേർന്നാണ് പണി പൂർത്തിയാക്കിയത്. ക്ഷേത്രം മേൽശാന്തി പത്മനാഭൻനമ്പൂതിരി, ഭരണസമിതി പ്രസിഡന്റ് എസ്.ബിന്ദിഷ്, സെക്രട്ടറി കെ.കെ. അരവിന്ദാക്ഷൻ, ഖജാൻജി എൻ.നന്ദകുമാർ തുടങ്ങിയവർ സംസാരിയ്ക്കും.