
മാന്നാർ: ജില്ലാ അണ്ടർ 12 ചെസ് ചാമ്പ്യൻഷിപ്പ് - 2022 ൽ ശന്തനു എസ്.കൃഷ്ണ ചാമ്പ്യനായി. 20ന് കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലയെ ശന്തനു പ്രതിനിധീകരിക്കും. മാന്നാർ കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ശന്തനു എസ്.കൃഷ്ണ അണ്ടർ - 9, അണ്ടർ - 10 വിഭാഗങ്ങളിൽ മുൻ ജില്ലാചാമ്പ്യനാണ്. മാന്നാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ സുജിത്ത് ശ്രീരംഗത്തിന്റെയും മാവേലിക്കര ബോയിസ് ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക വർഷാ നായരുടേയും മകനാണ്.