
ചേർത്തല: കഴിഞ്ഞ ദിവസം അവിചാരിതമായി ഉണ്ടായ മഴയിൽ വ്യാപകമായ കൃഷി നാശം,കർഷകർ ദുരിതത്തിൽ.ചേർത്തല തെക്ക് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ പരമ്പരാഗതമായി കൃഷി ചെയ്യുന്ന തൈക്കൽ ചീരയും മറ്റു പച്ചക്കറികളും സൂര്യകാന്തി കൃഷിയും ഉൾപ്പടെ പൂർണമായും നശിച്ചു.രണ്ട് മാസ കാലമായി കൃഷിയുടെ പുറകെയുള്ള അദ്ധ്വാനം പാഴായതായി കർഷകർ പറഞ്ഞു.കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എൻ. അജയൻ അദ്ധ്യക്ഷത വഹിച്ചു.