ആലപ്പുഴ: ചിങ്ങോലി പരമഹംസ ബ്രഹ്മാനന്ദ ശ്രീ ശിവപ്രഭാകര സിദ്ധ യോഗീശ്വരാശ്രമത്തിൽ ഗുരുജയന്തി ആഘോഷവും, ഭാഗവത സപ്താഹയജ്ഞവും 24 മുതൽ 31 വരെ നടക്കും. 24ന് ഭൂമാനന്ദ സ്വാമി ഭദ്രദീപ പ്രതിഷ്ഠ നടത്തും. 27ന് വൈകിട്ട് 4ന് നടക്കുന്ന സ്ത്രീസുരക്ഷാ സെമിനാർ ഡോ.ദീപു ദിവാകരനും സൗജന്യ ഔഷധ, വസ്ത്ര വിതരണം സോമരാജനും ഉദ്ഘാടനം ചെയ്യും. 31ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര് ഗുരുപൂജ സമാരംഭത്തിന് നേതൃത്വം നൽകുമെന്ന് മഠാധിപതി രമാദേവിഅമ്മ, ജോയിന്റ് സെക്രട്ടറി സുനിത ഹരി, അമ്മിണിക്കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.