pension

ആലപ്പുഴ: അറുപത് വയസ് പിന്നിട്ട ക്ഷീരകർഷകർക്ക് തുറവൂർ തെക്ക് പ്രവർത്തിക്കുന്ന ക്ഷീരസംഘം പെൻഷൻ നിഷേധിക്കുന്നുവെന്ന് പരാതി. ക്ഷീര വികസന ഓഫീസർക്കും മുഖ്യമന്ത്രിക്കുമാണ് തുറവൂർ പുത്തൻചന്ത സ്വദേശി കെ.സി. കാർത്തികേയൻ പരാതി നൽകിയത്. സംഘത്തിൽ പാൽ അളക്കുന്ന 60 വയസ് കഴിഞ്ഞവർക്ക് അപേക്ഷകളിൽ പരിശോധന നടത്തി പെൻഷൻ നൽകാമെന്നാണ് നിയമം. എന്നാൽ, പലവിധ കാരണങ്ങൾ നിരത്തി പെൻഷൻ നൽകുന്നില്ലെന്നാണ് പരാതി.