
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് സമ്പൂർണ ശുചിത്വമാക്കുന്നതിന്റെ ഭാഗമായി ഗാർഹിക ശുചിത്വ ബയോ ബിന്നുകൾ വിതരണം ചെയ്തു. ഒന്നിന് 1800 രൂപ വിലവരുന്ന ബയോ ബിൻ 164 രൂപ മാത്രം ഗുണഭോക്തൃവിഹിതം അടക്കുന്നവർക്കാണ് ലഭ്യമാക്കുക. എച്ച്. സലാം എം. എൽ. എ വിതരണോദ്ഘാടനം നിർവ്വഹിച്ചു.സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ .പി. സരിത, അംഗങ്ങളായ അജിത ശശി, ജയാപ്രസന്നൻ, സുരേഷ് ബാബു, ജയലേഖ, ഗീതാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.വിനോദ് കുമാർ സ്വാഗതം പറഞ്ഞു.