അരൂർ: അരൂർ ഗ്രാമപഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷം അരൂർ - കെൽട്രോൺ ഫെറിയിൽ കടത്ത് സർവീസ് നടത്തുന്നതിലേക്കായുള്ള ലേലം 25 ന് വൈകിട്ട് 3ന് പഞ്ചായത്ത് ഓഫീസിൽ നടക്കും.10,000 രൂപയാണ് നിരത ദ്രവ്യം. ക്വട്ടേഷൻ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ 24 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി പഞ്ചായത്ത് സെക്രട്ടറിക്ക് ക്വട്ടേഷൻ സമർപ്പിക്കണം. കടത്ത് സർവീസ് നടത്തി മുൻപരിചയം ഉള്ളവർ ലേലത്തിൽ പങ്കെടുക്കണം.മുൻപരിചയം സംബന്ധിച്ചു സാക്ഷ്യപത്രവും ഹാജരാക്കണം. ഫോൺ: 0478-2872234.