ambala

അമ്പലപ്പുഴ: കോമന കട്ടക്കുഴി ശ്രീ ഭുവനേശ്വരി ശ്രീ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന ശ്രീനാരായണ കലോത്സവത്തിന്റെ സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ.പി. സുപ്രമോദം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ശാഖ നമ്പർ 15 ന്റെ പ്രസിഡന്റ് വി. പൊന്നപ്പൻ അദ്ധ്യക്ഷനായി. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ വിജയിച്ച വി.എസ്. ഹർഷ , തന്ത്ര ശ്രേഷ്ഠ പുരസ്ക്കാരം ലഭിച്ച ക്ഷേത്രം തന്ത്രി പുതുമന പി.ഇ. മധുസൂദനൻ നമ്പൂതിരി, പഠനത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾ എന്നിവരെ എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ വൈസ് ചെയർമാൻ എൻ. മോഹൻദാസ് എന്നിവരെ ആദരിച്ചു. പി.രാജു, എ.ജി.സുഭാഷ്, സിമ്മി ജിജി, സി.പി.ശാന്ത ,മഹാദേവൻ, അശ്വനി, ആദിത്യ, ജി.ശ്രീകുമാർ, പി.കെ.ശ്രീഹർഷൻ, ശ്രീകുമാർ, ബൈജു വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.