t-v-r

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് മുൻ അംഗം അശോകൻ പനച്ചിക്കലിന്റെ "ആത്മത്യാഗം" എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 20ന് വൈകിട്ട് 4ന് തഴുപ്പ് മെഹന്ദി ഓഡിറ്റോറിയത്തിൽ എ.എം.ആരിഫ് എം.പി.നിർവഹിക്കും. തഴുപ്പിലെ ശ്രീ ഗുരുദേവ് പബ്ലിക് ലൈബ്രറി ആൻഡ് വായനശാലയുടെ പ്രവർത്തകനായ അശോകൻ പനച്ചിക്കലിന്റെ ആദ്യ കവിതാ സമാഹാരമാണിത്. 100 രൂപ മുഖവിലയുള്ള പുസ്തകം വിറ്റ് കിട്ടുന്ന മുഴുവൻ തുകയും നാട്ടിലെ വായനശാലയുടെ ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് നൽകാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ശ്രീ ഗുരുദേവ് പബ്ലിക് ലൈബ്രറി ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ നടത്തുന്ന ചടങ്ങിൽ ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വിദ്വാൻ കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനാകും. കവി മുരളീധരൻ മാസ്റ്റർ പുസ്തക പരിചയം നടത്തും.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പന് ആദ്യ കോപ്പി നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം. സെന്റ് ജോസഫ്സ് ചർച്ച് വികാരി ഫാദർ ബെന്നി തോപ്പിൽപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും.