ആലപ്പുഴ: മാർച്ച് 24 മുതൽ അനിശ്ചിതകാലത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ് സമരത്തിൽ പങ്കെടുക്കുമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യനും സെക്രട്ടറി എസ്.എം.നാസറും പറഞ്ഞു. കഴിഞ്ഞ നാലു മാസങ്ങളായി ബസ് ചാർജും വിദ്യാർത്ഥി കൺസഷൻ നിരക്കും വർദ്ധിപ്പിക്കാം, നികുതി കുറച്ച് തരാം, ഡീസലിന് സബ്സിഡി ആലോചിക്കാം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി ഒന്നും പാലിക്കാതെ സ്വകാര്യ ബസ് മേഖലയെ കബളിപ്പിച്ചു മേനിനടിക്കുകയാണ് സർക്കാർ ചെയ്തുവരുന്നതെന്ന് അവർ ആരോപിച്ചു. 21ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിലും ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.