ph

കായംകുളം: കായംകുളത്ത് അടുത്ത ദിവസങ്ങളിൽ നടന്ന ബൈക്ക് മോഷണക്കേസിലെ പ്രതി അടൂർ പരുത്തിപ്പാറ കല്ലുവിളയിൽ സുജിത്തിനെ (18) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പത്തിയൂർ കദളി പറമ്പിൽ മുഹമ്മദ് ഹാരിസിന്റെയും കായംകുളം പെരിങ്ങാല തേവലപ്പുറത്ത് കിഴക്കേതിൽ രവീന്ദ്രന്റെയും മോട്ടോർ ബൈക്കുകളാണ് ഇയാൾ അടുത്ത ദിവസങ്ങളിൽ മോഷ്ടിച്ചത്. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്തിൽ പ്രത്യേക അന്വേഷണ സംഘത്തിൽ ഉള്ള കായംകുളം സ്റ്റേഷനിലെ പൊലീസുകാരായ ഷാജഹാൻ ,വിഷ്ണു.എസ്. നായർ ,ജി.ദീപക്,അനീഷ് കുമാർ കരീലകുളങ്ങര പൊലീസ് സ്റ്റേഷനിലെ പൊലീസുകരായ ഗിരീഷ് ,ഇയാസ്,മണിക്കുട്ടൻ ,അരുൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.