
ആലപ്പുഴ: പുന്നപ്ര വയലാർ സമര നായകനും സി.പി.ഐ നേതാവുമായിരുന്ന ടി.വി.തോമസിന്റെ അനുസ്മരണ ദിനം 26ന് വിപുലമായ പരിപാടികളോടെ ആചരിക്കും . ഇതിന്റെ ഭാഗമായി പ്രകടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും . വൈകിട്ട് 5 ആലുക്കാസ് ഗ്രൗണ്ടിൽ ചേരുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അനുസ്മരണ കമ്മിറ്റി ചെയർമാൻ വി.പി.ചിദംബരൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഇ.കെ.ജയൻ സ്വാഗതം പറയും. മന്ത്രി പി.പ്രസാദ്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.വി.സത്യനേശൻ, ജി.കൃഷ്ണപ്രസാദ്, സംസ്ഥാന കൗൺസിലംഗം ദീപ്തി അജയകുമാർ, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ പി.ജ്യോതിസ് , വി.മോഹൻദാസ് തുടങ്ങിയവർ സംസാരിക്കും.