ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയനിലെ വെട്ടിക്കോട് 4277-ാം നമ്പർ ശാഖയുടെ ഗുരുക്ഷേത്ര സമർപ്പണം ഇന്ന് വൈകിട്ട് 4.30 ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവ്വഹിക്കും. മന്ത്രി പി. പ്രസാദ് ഓഫീസ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം അദ്ധ്യക്ഷത വഹിക്കും. നടപ്പന്തൽ ഉദ്ഘാടനവും ജയകുമാർ പാറപ്പുറം യൂണിയൻ കൺവീനർ ബി.സത്യപാൽ കാണിക്കവഞ്ചി സമർപ്പണം നടത്തും. ആദരിക്കൽ ചടങ്ങ് വൈസ് ചെയർമാൻ രഞ്ജിത്ത് രവി നിർവ്വഹിക്കും.