swaym-thozhil-

മാന്നാർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴജില്ലാകേന്ദ്രം അവളിടം യുവതി ക്ലബിന്റെ നേതൃത്വത്തിൽ സ്വയംതൊഴിൽപരിശീലനത്തിന്റെ ഭാഗമായി ആഭരണനിർമ്മാണ പരിശീലനക്യാമ്പ് നടത്തി. മാന്നാർ സർവീസ് സഹകരണബാങ്ക് ഹാളിൽ മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.സുകുമാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമബോർഡ് അംഗം എസ്.ദീപു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓഡിനേറ്റർ ജെയിംസ് സാമുവൽ, മാന്നാർ യൂത്ത് കോ-ഓർഡിനേറ്റർ അനക്സ് തോമസ്, യുവതി കോ-ഓർഡിനേറ്റർ രമ്യ രമണൻ, മാന്നാർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതിഅദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, ജില്ലാ പ്രോഗ്രാം ഓഫീസർ ചന്ദ്രികാദേവി, പ്രസീത തുടങ്ങിയവർ സംസാരിച്ചു. വൈകുന്നേരം നടന്ന സമാപനസമ്മേളനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുനിൽ ശ്രദ്ധേയം, സ്ഥിരം സമിതി അദ്ധ്യക്ഷ വത്സലബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.