
തുറവൂർ: ചേർത്തല ഡിപ്പോയിൽ നിന്ന് ഒളതല, കാവിൽ, വളമംഗലം ,തുറവുർ വഴി കൊടുങ്ങല്ലൂർക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. രാവിലെ 7.30 ന് ചേർത്തലയിൽ നിന്നാണ് ആദ്യ ട്രിപ്പ് ആരംഭിക്കുന്നത്. യാത്രാക്ലേശം പരിഹരിക്കാൻ കാവിൽ- വളമംഗലം റോഡിൽ സർവീസ് നിർത്തിവച്ച ബസുകളടക്കം. അടിയന്തിരമായി പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രിയ്ക്ക് പഞ്ചായത്ത് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടിയെന്ന് പ്രസിഡന്റ് മോളി രാജേന്ദ്രനും വൈസ് പ്രസിഡന്റ് സി.ഒ.ജോർജും പറഞ്ഞു. ബസ് സർവീസിന് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കാവിൽ പാലത്തിന് സമീപം സ്വീകരണം നൽകി.