അരൂർ:അരൂർ പഞ്ചായത്ത്‌ 9-ാം വാർഡിലെ മറുത്തു തറ റോഡ് തുറന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. രാഖി ആന്റണി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് ഷിഹാബുദ്ദീൻ അദ്ധ്യക്ഷയായി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ബിജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി ഷിബു,വാർഡ് അംഗങ്ങളായ വി.കെ.മനോഹരൻ, ഇ.ഇ.ഇഷാദ്, ഉഷ അഗസ്റ്റിൻ, സിനി മനോഹരൻ എന്നിവർ പങ്കെടുത്തു.