തുറവൂർ: ഡി.വൈ.എഫ്.ഐ അരൂർ ബ്ലോക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ.പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സംസ്കൃത സർവകലാശാല തുറവൂർ പ്രാദേശിക കേന്ദ്രത്തിന് സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു..ഭാരവാഹികളായി എൻ. നിഷാന്ത്(പ്രസിഡന്റ്), സി- എസ്.അഖിൽ, ഷാന അലേഷ്(വൈസ് പ്രസിഡന്റുമാർ), വി.കെ. സൂരജ്(സെക്രട്ടറി), എ.കെ. വൈശാഖ്, മുജീബ് റഹ്മാൻ(ജോയിന്റ് സെക്രട്ടറിമാർ), എം.എസ് . സുധീഷ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു