
മാന്നാർ: സംസ്ഥാന എകസൈസ് വകുപ്പ് ചെങ്ങന്നൂർറേഞ്ചും മാന്നാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും ചേർന്ന് 'രക്ഷിതാക്കൾ അറിയേണ്ടത്' ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ മാന്നാർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. സി.ഡിഎസ് ചെയർപേഴ്‌സൺ ഗീത ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഓഫീസ് അസി.എക്സൈസ് ഇൻസ്‌പെക്ടർ വി.അരുൺകുമാർ സെമിനാറിന് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, വത്സല ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ അസി.സെക്രട്ടറി ഹരികുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.