varavelp

മാന്നാർ: ശ്രീനാരായണഗുരുവിന്റെ പുണ്യപാദസ്പർശം കൊണ്ട് അനുഗ്രഹീതമായ എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കുരട്ടിക്കാട് 72-ാം നമ്പർ ശാഖായോഗം വിളയിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ തന്ത്രിപദം ഏറ്റെടുക്കുന്നതിനായി എത്തിച്ചേർന്ന ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദ് തന്ത്രികൾക്ക് വമ്പിച്ച വരവേൽപ് നൽകി. ഉപചാരാദികളോടെ ക്ഷേത്രകവാടത്തിൽ നിന്നും ശാഖാ യോഗംപ്രസിഡന്റ് മോഹനൻ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. ക്ഷേത്ര പ്രദക്ഷിണത്തിനുശേഷം നടന്ന തന്ത്രസമർപ്പണ സമ്മേളനം മാന്നാർയൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം നുന്നുപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ കൺവീനർ പുഷ്പാ ശശികുമാർ, രജിത സജീവ്, സഹദേവൻ, ഗോപി എന്നിവർ ആശംസാപ്രസംഗം നടത്തി.ക്ഷേത്രപടിത്തരവും തന്ത്രികസമർപ്പണ രേഖയും ശാഖായോഗം സെക്രട്ടറി സുമോദിൽ നിന്നും തന്ത്രി ഏറ്റുവാങ്ങി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം ദയകുമാർ ചെന്നിത്തല സ്വാഗതവും ഉത്സവ കമ്മറ്റി വൈസ്ചെയർമാൻ മനോജ് വടക്കെ പുത്തൂർ നന്ദിയും പറഞ്ഞു.