തുറവൂർ: ചേർത്തലയിലെ ഗുരുക്ഷേത്ര പ്രതിഷ്ഠാ വാർഷികം പ്രമാണിച്ച് എസ്.എൻ.ഡി.പി.യോഗം യൂത്ത് മൂവ്മെന്റ് ചേർത്തല യൂണിയൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു.കഴിഞ്ഞ 5 വർഷമായി ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തിവരുന്ന കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയുള്ള ഉച്ചഭക്ഷണ വിതരണം ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ആർ. റൂബി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അജയൻ പറയ കാട്, കൗൺസിലർമാരായ ഷാബു ഗോപാൽ, മിനേഷ് മഠത്തിൽ, കാരുണ്യം ട്രസ്റ്റ്‌ മാനേജിങ് ട്രസ്റ്റി സ്റ്റീഫൻ റാഫേൽ എന്നിവർ പങ്കെടുത്തു.