പൂച്ചാക്കൽ: പാണാവള്ളി ശ്രീകണ്ഠേശ്വരം എസ്.എൻ.ഡി.എസ്.വൈ.യു.പി സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 1.30 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. എ.കെ.ആന്റണി എം.പിയുടെ പ്രാദേശിക ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. സ്കൂൾ മാനേജർ അഡ്വ.എസ്.രാജേഷ് അദ്ധ്യക്ഷനാകും. ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന ടി.പി അജിതകുമാരി, ഡി. ശശികുമാർ എന്നീ അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും. ദലീമ ജോജോ എം.എൽ.എ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ മാനേജർ അഡ്വ.എസ്.രാജേഷ്, പ്രധാനാദ്ധ്യാപിക ബി.ബീന, പി.ടി.എ പ്രസിഡൻ്റ് എം.കെ അനിൽകുമാർ, കെ.എ സിനാബ്, കെ.എം ഷീജ എന്നിവർ പങ്കെടുത്തു.