
കുട്ടനാട്: കാലാവസ്ഥാ പ്രതിസന്ധി മറികടക്കാൻ പാകത്തിൽ ജീവിത വൃത്തികൾ രൂപപ്പെടുത്തുന്നതിന് ഫ്ലഡ് ആക്ഷൻ പ്ലാനിന് രൂപം നൽകുന്നതിന്റെ ഭാഗമായി നാല് ദിവസത്തെ വർക്ക് ഷോപ്പിന് കുട്ടനാട്ടിൽ തുടക്കം കുറിച്ചു. യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ നടന്ന ഈ വർക് ഷോപ്പിൽ ശാസ്ത്രജ്ഞർ , അക്കാദമിക്കുകൾ , ആക്ടിവിസ്റ്റുകൾ വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള സാഗർധാര ഹൈദ്രബാദ് ജേർണലിസ്റ്റുകളായ സുചിത്ര, എം, സൻജയ്, ഷിബുരാജ്, കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ,വൈസ് ചെയർമാൻ എം .ഡി ഓമനക്കുട്ടൻ എൻ. എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പി.നാരായണപിള്ള, കെ.എസ്.സദാനന്ദൻ കെ.ജി.ജഗദീശൻ ഡോ. പ്രീത, ആന്റണി ,ചമ്പക്കുളം ടോം ജോസഫ് തോമസുകുട്ടി, സോണിച്ചൻ പുളിങ്കുന്ന് ഗോകുൽദാസ് , കെ.പി സുബീഷ്, സ്മിത മനോജ് തുടങ്ങിയവർ പങ്കെടുത്തു. ട്രാൻസിഷൻ സ്റ്രഡീസും സൗത്ത് ഏഷ്യൻ പീപ്പീൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചും സംയുക്തമായാണ് പഠനം നടത്തുന്നത്.