പേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രതിഷ്ഠാ വാർഷികത്തിന്റെ ദീപ പ്രകാശനം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗംപ്രീതി നടേശൻ നിർവഹിച്ചു. യോഗം കൗൺസിലർമാരായ പി.ടി.മന്മഥൻ,എ.ജി.തങ്കപ്പൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ,യോഗം കൗൺസിലർ പി.ടി.മന്മഥൻ , നിയുക്ത ബോർഡ് അംഗങ്ങളായ ബൈജു അറുകുഴി,വി.ശശികുമാർ,അനിൽ ഇന്ദീവരം,,പെൻഷനേഴ്‌സ് ഫോറം സെക്രട്ടറി പി.ആർ.പവിത്രൻ ,യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അജയൻ പറയകാട് ,സൈബർ സേന ജില്ലാ കൺവീനർ രതീഷ് കോലോത്ത് വെളി,യൂണിയൻ കൺവീനർ അനിൽ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.എസ്.എൻ.ഡി.പി വൈദികയോഗം സംസ്ഥാന സെക്രട്ടറി ഷാജി ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങുകളിൽ വൈദികയോഗം ശാന്തിമാർ കാർമ്മികത്വം വഹിച്ചു. മഹാഗുരുപൂജ,ഭക്തിഗാനാലാപനം തുടങ്ങിയ ചടങ്ങുകളും നടന്നു. വനിതാ സംഘം പ്രസിഡന്റ് റാണി ഷിബു, അമ്പിളി അപ്പുജി ,ഗുരുപ്രസന്ന ,സുനിതാ സേതുനാഥ് ,സിനിസോമൻ ,ബേബി ബാബു ,യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ജെ.പി.വിനോദ്,യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം കെ.എം.മണിലാൽ ,മുൻ യൂണിയൻ കൗൺസിലർമാരായ ബിജുദാസ്,പി.പി.ദിനദേവൻ, വി.എ.സിദ്ധാർഥൻ ,ടി.സത്യൻ, വിനോദ് മാത്താനം എന്നിവർ നേതൃത്വം നൽകി. വിവിധ ശാഖകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.