ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം പള്ളാത്തുരുത്തി ശാഖാ നമ്പർ 25ലെ വനിതാ സംഘം ശ്രീനാരായണ ഗുരു ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ മഹോത്സവം 20 മുതൽ 23 വരെ നടക്കും. 23ന് രാവിലെ 9.30നും 10നും മദ്ധ്യേ നടക്കുന്ന പ്രതിഷാകർമ്മം ശിവഗിരിമഠം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിതാനന്ദ സ്വാമി നിർവഹിക്കും. പൂജാകർമ്മങ്ങൾക്ക് വളവനാട് ക്ഷേത്രതന്ത്രി കുട്ടൻശാന്തി നേതൃത്വം നൽകും. ഉച്ചയ്ക്ക് 2ന് നടക്കുന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. കുട്ടനാട് എസ്.എൻ.ഡി.പി യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിക്കും. മുഹമ്മ വിശ്വഗാജി മഠം അസ്പർശാനന്ദ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. പുതുക്കി പണിത ഗുരുക്ഷേത്ര സമർപ്പം എച്ച്.സലാം എം.എൽ.എ നിർവഹിക്കും. വിഗ്രഹം വഴിപാടായി സമർപ്പിച്ചവരെ കുട്ടനാട് എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ആദരിക്കും. യൂണിയൻ വൈസ് ചെയ‌ർമാൻ എം.ഡി.ഓമനക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി മുഖ്യ ആശംസ നേരും.